
അമ്പലപ്പുഴ: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോ. അമ്പലപ്പുഴ തെക്ക് മണ്ഡലം വാർഷിക സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ.ജി. സാനന്ദൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ബി.ശശികുമാർ ശ്രീശൈലം അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ബി.പ്രസന്നകുമാർ മുഖ്യ പ്രഭാഷണവും ജില്ലാ വൈസ് പ്രസിഡന്റ് കെ. കമലോത്ഭവൻ നവാഗതരെ ആദരിക്കലും നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആർ. ദിവ്യ, പെൻഷണേഴ്സ് അസോ. ഭാരവാഹികളായ വി.ജെ.ശ്രീകുമാർ വലിയ മഠം, എൽ. ലതാകുമാരി, പി.ഉണ്ണിക്കൃഷ്ണൻ, പി.ബി. രാഘവൻ പിള്ള, സുരേന്ദ്രൻ കരുമാടി, രാധാകൃഷ്ണൻ ബദരിക തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ബി.ശശികുമാർ ശ്രീശൈലം (പ്രസിഡന്റ്), രാധാകൃഷ്ണൻ ബദരിക (സെക്രട്ടറി), എൽ. പാറുക്കുട്ടിയമ്മ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.