photo
എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീലക്ഷ്മിയെ തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള സുരേഷ് ആദരിക്കുന്നു

ചേർത്തല : എം.ബി.ബി.എസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീലക്ഷ്മിക്ക് ഗ്രാമവാസികളുടെ ആദരവ്.തണ്ണീർമുക്കം രണ്ടാം വാർഡ് വാരനാട് പുന്നക്കടവിൽ ശശികുമാർ -രശ്മി ദമ്പതികളുടെ മകൾ ശ്രീലക്ഷ്മിയാണ് പരീക്ഷയിൽ മികച്ച വിജയം നേടി നാടിന് അഭിമാനമായത്.അനുമോദന സമ്മേളനം തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുള സുരേഷ് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പ്രവീൺ ജി.പണിക്കർ അദ്ധ്യക്ഷത വഹിച്ചു.ബെന്നി ബീനാലയം,പി.എസ്.സുധാകരൻ,ശ്രീലക്ഷ്മി,ബി. ശശികുമാർ പങ്കെടുത്തു.