obit

ചേർത്തല: സഹോദരൻ മരി​ച്ചതി​ന്റെ പി​റ്റേന്ന് സഹോദരിയും മരിച്ചു.പട്ടണക്കാട് പഞ്ചായത്ത് 9-ാം വാർഡ് കണ്ടത്തിപ്പറമ്പ് പരേതനായ നാരായണന്റെ ഭാര്യ മീനാക്ഷിയാണ് (92) ഇന്നലെ മരിച്ചത്. മീനാക്ഷിയുടെ സഹോദരൻ കമ്മ്യ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതാവ് നഗരസഭ 23-ാം വാർഡിൽ മാളിയേക്കൽ കെ.കെ.വാസു (94) വ്യാഴാഴ്ചയാണ് മരിച്ചത്.

മീനാക്ഷിയുടെ മക്കൾ: ചന്ദ്രസേനൻ (റിട്ട.കെ.എസ്.ഇ.ബി), രാധാമണി,സിദ്ധരാജൻ (കരാർ തൊഴിലാളി,കെ.എസ്.ഇ.ബി),
ചന്ദ്രാനന്ദൻ (റിട്ട.എസ്.ഐ,പൊലീസ്). മരുമക്കൾ:ഉദയമ്മ,രത്നാകരൻ (റിട്ട.യു.ഡി ക്ലർക്ക്),ശ്യാമളകുമാരി,
ബിന്ദു.