
ആലപ്പുഴ:പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് എച്ച്.എസ്.എസ് വിഭാഗത്തിന്റെ ത്രിദിന ക്യാമ്പ് സ്കൂൾ മാനേജർ ഇടശ്ശേരി രവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി.ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ കെ.രാമകൃഷ്ണൻ, യൂനുസ്, ആശാൻ സ്മാരക സംഘം ഡയറക്ടർ ബോർഡ് അംഗം സുരേഷ് തോട്ടപ്പള്ളി, ഗൈഡ് ക്യാപ്റ്റൻ ആർ.ബീന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം.എം.ജ്യോതി സ്വാഗതവും സ്കൗട്ട് മാസ്റ്റർ എ.അബ്ദുൾ അഹമ്മദ് നന്ദിയും പറഞ്ഞു.