 
അമ്പലപ്പുഴ: സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ (എസ്.പി.സി) രണ്ടു വർഷത്തെ പരിശീലനത്തിനൊടുവിൽ പാസിംഗ് ഔട്ട് പരേഡ് നടത്തി. പുന്നപ്ര ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 74ഉം പറവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 44ഉം വിദ്യാർത്ഥികളുൾപ്പടെ 118 പേരാണ് ആഴ്ചയിൽ രണ്ട് ദിവസം വീതം രണ്ടുവർഷം നടത്തിയ ട്രെയിനിംഗിനു ശേഷം പുറത്തിറങ്ങിയത്. എച്ച്. സലാം എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. എം.ആർ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ്, അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി.നായർ, പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദ്, എം.ആർ സ്കൂൾ സൂപ്രണ്ട് പി. സിന്ധു, സ്കൂൾ പ്രിൻസിപ്പൽ ആർ. രഞ്ജിത്ത്, പ്രഥമാദ്ധ്യാപകരായ എം. ഹൈമ, ജി. ഗീതാകുമാരി, ശാന്തി സോളമൻ, പി.ടി.എ പ്രസിഡന്റുമാരായ എം.എസ്. ബിജുമോൻ, സജീവൻ, ചരൺ ബിനു മോൾ, വിനോദ്, ശാന്തി, മനു, മനോജ്, ജ്യോത്സന ബെൻ എന്നിവർ പങ്കെടുത്തു.