ഹരിപ്പാട്: ഉന്നതമായ ചിന്തയും സാമൂഹിക പ്രതിബദ്ധതയും ഏറ്റെടുത്തെങ്കിൽ മാത്രമേ ജീവിതത്തിൽ വിജയങ്ങൾ ഉണ്ടാവുകയുള്ളൂ എന്ന് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. രമേശ് ചെന്നിത്തല ഏർപ്പെടുത്തിയ മയൂഖം 2022ൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങൾ നമ്മുടെ നാട്ടിലും ഉണ്ടാകുന്ന രീതിയിലുള്ള വിദ്യാഭ്യാസ പരിഷ്കാരമാണ് ഹരിപ്പാട്ടും നടപ്പാക്കാൻ പോകുന്നത്. ആധുനിക വിദ്യാഭ്യാസ രീതി ജനുവരി ഒന്നു മുതൽ ഹരിപ്പാട് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
മയൂഖം 2022 സംഗീത സംവിധായകൻ എം. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രമിത് ചെന്നിത്തല കരിയർ ഗൈഡൻസ് ക്ലാസ് നയിച്ചു. സിനിമ താരം വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അന്ന രാജൻ, ബിനു തൃക്കാക്കര, എസ്. ദീപു, കെ.കെ. സുരേന്ദ്രനാഥ്, അബാദ് ലുത്ഫി എന്നിവർ സംസാരിച്ചു.