
ആലപ്പുഴ: സി.പി.ഐ ജില്ലാ അസി സെക്രട്ടറിമാരായി പി.വി. സത്യനേശൻ, അഡ്വ എസ്.സോളമൻ എന്നിവരെ തെരഞ്ഞെടുത്തു. അഡ്വ എം.കെ.ഉത്തമനാണ് ഖജാൻജി.
അഡ്വ കെ.എസ്.രവി, അഡ്വ എ ഷാജഹാൻ, എൻ.എസ്.ശിവ പ്രസാദ്, അഡ്വ വി. മോഹൻ ദാസ്, ദീപ്തി അജയകുമാർ, ആർ. സുരേഷ്, കെ.ജി. സന്തോഷ്, ടി.ടി. ജിസ്‌മോൻ, അഡ്വ സി.എ. അരുൺ കുമാർ, ആർ ഗിരിജ, കെ.ഗോപിനാഥൻ എന്നിവരെ എക്സി അംഗങ്ങളായും ജില്ലാ കൗൺസിൽ യോഗം തെരഞ്ഞെടുത്തു.
യോഗത്തിൽ കെ.ചന്ദ്രനുണ്ണിത്താൻ അദ്ധ്യക്ഷനായിരുന്നു.ജില്ലാ സെക്രട്ടറി ടി.ജെ .ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,മന്ത്രി പി.പ്രസാദ് എന്നിവർ പ്രസംഗിച്ചു.