
ആലപ്പുഴ: പൂങ്കാവ് ഔവർ ലേഡി ഒഫ് അസംപ്ഷൻ ദേവാലയത്തിന്റെയും പാതിരപ്പള്ളി സെന്റ് ആന്റണീസ് ചർച്ചിന്റെയും കാരിക്കുഴി സെന്റ് പീറ്റേഴ്സ് പള്ളിയുടെയും സംയുക്ത അഭിമുഖ്യത്തിൽ ക്രിസ്തുരാജ റാലി ഇന്നു വൈകിട്ട് 3.30ന് ഇടവക ദേവാലയത്തിൽ നിന്നാരംഭിച്ചു അർത്തുങ്കൽ തീരദേശ റോഡിലൂടെ പാതിരപ്പള്ളി ജംഗ്ഷനിലെത്തി ദേശീയപാത വഴി പള്ളിയങ്കണത്തിൽ എത്തിച്ചേരും. സമാപന ആശിർവാദം പൂങ്കാവ് പള്ളി വികാരി ഡോ. ഫാ. ജോസി കണ്ടനാട്ടുതറ നിർവഹിക്കും. ചടങ്ങുകൾക്ക് പാതിരപ്പളളി വികാരി ഫാ. ജോഷി ജോസഫ് തളിയശേരി, ഫാ. ജിബിൻ സേവ്യർ കറിമ്പുറത്ത്, ഫാ. ബെനസ്റ്റ് ചക്കലയ്ക്കൽ, ഡിക്കൻ ബിബിൻ ജോർജ് തറയിൽ, പാസ്റ്ററൽ കൗൺസിൽ, സെൻട്രൽ കമ്മിറ്റി, ബ്ലോക്ക്, യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകും.