ചേർത്തല: ചേർത്തല എസ്.എൻ കോളേജ് ഗുരുവരം ഹാളിൽ 'മതേതരത്വവും പാർലമെന്ററി ജനാധിപത്യവും ഇന്ത്യയെന്ന ബഹുസ്വര രാജ്യത്തിൽ' സെമിനാർ കേരള യൂണിവേഴ്സിറ്റി മുൻ പ്രൊ. വൈസ് ചാൻസലർ പ്രൊഫ.ജെ.പ്രഭാഷ് ഉദ്ഘാടനം ചെയ്തു. പൊളിറ്റിക്കൽ സയൻസ് വിഭാഗവും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സ് ഗവ. ഒഫ് കേരളയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.പി.എൻ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.കെ.പ്രവീൺ കുമാർ വിഷയാവതരണം നടത്തി. ജില്ലാ കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പ്രീത എന്നിവർ സംസാരിച്ചു. ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.വി.ഡി.രാധാകൃഷ്ണൻ സ്വാഗതവും ഡോ.രാജേഷ് കുനിയിൽ നന്ദിയും പറഞ്ഞു.