 
മാവേലിക്കര: ചെട്ടികുളങ്ങര കൈതവടക്ക് 1297-ാം നമ്പർ ഓം സരസ്വതി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ കുടുംബസംഗമം താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.കെ.എം.രാജഗോപാലപിള്ള ഉദ്ഘാടനം ചെയ്തു. എൻഡോവ്മെന്റ് വിതരണവും കുടുംബ ഡയറക്ടറി പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു. കരയോഗം പ്രസിഡന്റ് അഡ്വ.നമ്പിയത്ത് എസ്.എസ്.പിള്ള അദ്ധ്യക്ഷനായി. താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.പ്രദീപ് ഇറവങ്കര സ്കോളർഷിപ്പ് വിതരണവും ചികിത്സാ സഹായ വിതരണം താലൂക്ക് യൂണിയൻ സെക്രട്ടറി വി.ആർ.സാനിഷ് കുമാറും നിർവഹിച്ചു. എസ്.ശ്രീകണ്ഠൻ പിള്ള, ഗോപാലകൃഷ്ണപിള്ള, വനിതാ യൂണിയൻ സെക്രട്ടറി എം.ബി.മീര, കരയോഗം സെക്രട്ടറി കെ.ശശിധരൻ നായർ, വൈസ് പ്രസിഡന്റ് ജി.ഗോപാലകൃഷ്ണപിള്ള, ട്രഷറർ ആർ.ബാലകൃഷ്ണപിള്ള, 21ാം നമ്പർ വനിതാസമാജം പ്രസിഡന്റ് കെ.ശാന്തകുമാരിയമ്മ, സമാജം സെക്രട്ടറി കെ.ജയകുമാരി, കമ്മിറ്റി അംഗങ്ങളായ ജി.വേണുഗോപാൽ, എസ്.ശിവദാസൻ നായർ, വി.രാധാകൃഷ്ണപിള്ള, എസ്.ജയൻ, പി.ജി.പ്രവീൺ കുമാർ, ആർ.ബിനു കുമാർ, വിജയകുമാർ, യൂണിയൻ പ്രതിനിധി കെ.വാസുദേവൻ പിള്ള, ഇലക്ട്രൽറോൾ മെമ്പർ ആർ.ശിവപാലൻ, ജോ.സെക്രട്ടറി എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു.