
അമ്പലപ്പുഴ: ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ തകരാർ പരിഹരിച്ചപ്പോൾ നമ്പർ മാറി. ബ്രോഡ്ബാൻഡ് വാർഷിക പ്ലാനിൽ തുക മുൻകൂട്ടി അടച്ച നിലവിലെ നമ്പറിനു പകരം ലഭിച്ച നമ്പറിൽ ഇന്റർനെറ്റുമില്ല!
അമ്പലപ്പുഴ സ്വദേശിയുടെ 0477-2271199 എന്ന നമ്പർ ഫോൺ തകരാറിലായതിനെ തുടർന്ന് ഓൺലൈനായി പരാതി രജിസ്റ്റർ ചെയ്തിരുന്നു. പരാതി പരിഹരിച്ചെന്ന അറിയിപ്പ് വന്നതോടെ ഈ നമ്പരിലേക്ക് വിളിച്ചപ്പോൾ ഫോൺ റിംഗ് ചെയ്യുന്നില്ല. തുടർന്ന് ഇതേ ഫോണിൽ നിന്നു മൊബൈലിലേക്ക് വിളിച്ചപ്പോൾ നമ്പർ കാണിച്ചത് 0477-2278400 എന്നാണ്. വീണ്ടും കസ്റ്റമർ കെയറിൽ വിളിച്ചപ്പോൾ കണക്ഷൻ ശരിയാക്കുന്നതിനിടെ നമ്പർ മാറിയതാണെന്നായിരുന്നു അധികൃതരുടെ മറുപടി. പരിഹരിക്കാമെന്നും വിശദീകരിച്ചു.
സേവനത്തിലെ അപാകതകൾ കാരണം പല ഉപഭോക്താക്കളും കണക്ഷൻ റദ്ദു ചെയ്യുന്ന അവസരത്തിൽ വർഷങ്ങളായി വാർഷിക തുക മുൻകൂർ അടയ്ക്കുന്ന ബ്രോഡ് ബാൻഡ് കോംബോ പ്ലാനിൽ തുടരുന്ന ഉപഭോക്താവിനാണ് ബി.എസ്.എൻ.എല്ലിന്റെ നിരുത്തരവാദ സമീപനം നേരിടേണ്ടി വന്നത്.