മാവേലിക്കര: അഖില ഭാരത അയ്യപ്പ സേവാസംഘം വെട്ടിയാർ ശാഖയിൽ പുതിയതായി പണികഴിപ്പിച്ച ഓഫീസ് പന്തളം കൊട്ടാരം നിർവ്വാഹക സംഘം പ്രസിഡന്റ് പി.ജി ശശികുമാര വർമ്മ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ചന്ദ്രൻ അദ്ധ്യക്ഷനായി. അയ്യപ്പ സേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓഫീസിനായി വസ്തു വാങ്ങി കൊടുത്ത ശരണ്യ സോമനാഥൻപിള്ളയെ യൂണിയൻ പ്രസിഡന്റ് ആർ.വിജയകുമാർ ആദരിച്ചു. അഡ്വ.ആ‌ർ.പത്മകുമാർ മുഖ്യപ്രഭാഷണം നടത്തി. ദേവസ്വം മാനേജർ തുളസീദാസ്, വി.സജീവ് കുമാർ, പഞ്ചവടി വേണു, ഗോപിനാഥൻ നായർ, മനോജ് എൻ തുടങ്ങിയവർ സംസാരിച്ചു.