photo
ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ദേവകി കൃഷ്ണൻ സ്മാരക കോൺഗ്രസ് ഭവനിൽ നടത്തിയ ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത് ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: വയലാർ ബ്ലോക്കിലെ വിവിധ മണ്ഡലം കമ്മി​റ്റികളുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്റി ഇന്ദിരാഗാന്ധിയുടെ 105-ാം ജന്മദിനം ആഘോഷിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ നേതൃത്വത്തിൽ ദേവകി കൃഷ്ണൻ സ്മാരക കോൺഗ്രസ് ഭവനിൽ ഇന്ദിരയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്.ശരത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ.വി.എൻ. അജയൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റുമാരായ എ.കെ.ഷെരീഫ്, ജെയിംസ് തുരുത്തേൽ, നേതാക്കളായ ടി.എസ്.ബാഹുലേയൻ, കെ.പുരുഷൻ, വി.എം.മഹേഷ്, എൻ.ജി. കാർത്തികേയൻ, വി.ജി. ജയചന്ദ്രൻ, പി.എൻ.കാർത്തികേയൻ, അംബി ആലപ്പാട്ട്, പി.വിനോദ്, സോമൻ, പി.ബി.പ്രസന്നൻ, മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. പട്ടണക്കാട് മണ്ഡലത്തിൽ നടന്ന ചടങ്ങിൽ നേതാക്കളായ അഡ്വ. ടി.എച്ച്.സലാം, രാജേന്ദ്രബാബു, എം.കെ.ജയപാൽ, സി.എസ്.രാമനാഥൻ എന്നിവരും
അർത്തുങ്കലിൽ ജോസ് ബെന്ന​റ്റ്, കെ.എസ്.രാജു, ബെന്നി വിത്സൺ, അരീപ്പറമ്പിൽ ടി.എസ്. രഘുവരൻ, എം.എൻ.ദിവാകരൻനായർ, അഡ്വ.ദീപക്, ബാബു പള്ളേകാട്ട് എന്നിവരും നേതൃത്വം നൽകി.