ആലപ്പുഴ: ജില്ലാ കോടതി പരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പുതിയ നിർദ്ദേശങ്ങളുമായി നഗരസഭ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി. ജില്ലാ കോടതി ഭാഗത്തുനിന്നു തെക്കോട്ട് വരുന്ന വാഹനങ്ങൾ പാലത്തിനു മുമ്പായി വലത്തോട്ട് ബിസ്‌മി സൂപ്പർമാർക്കറ്റ് ഭാഗത്തേക്ക് പ്രവേശിപ്പിക്കില്ല. ഈ വാഹനങ്ങൾ പാലം കയറി വലത്തോട്ടോ, ഇടത്തോട്ടോ തിരിയാം. (പ്രൈവറ്റ് ബസുകൾ ഇടത്തോട്ട് മാത്രം).

കെ.എസ്. ആർ.ടി.സി സ്റ്റാൻഡിൽ നിന്നും മുല്ലയ്ക്കൽ ഭാഗത്തു നിന്നും ജില്ലാക്കോടതി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാലം കയറാതെ ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിനു മുന്നിലൂടെ വൈ.എം.സി.എ പാലം കയറി വലത്തോട്ട് തിരിഞ്ഞ് ജില്ലാക്കോടതി ഭാഗത്തേക്ക് പോകണം. തെക്കുനിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ജനറൽ ആശുപത്രി പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തിച്ചേരണം. ആലുക്കാസ് ജംഗ്ഷനു കിഴക്കുവശത്തുള്ള ബസ് സ്റ്റോപ്പ് തെക്കോട്ട് മാറ്റി സ്റ്റെല്ലാ ഫാഷൻസിനും ആലപ്പി സ്‌പോർട്സിനും മദ്ധ്യത്തിലാകും. ആലുക്കാസ് ജംഗ്ഷനിൽ നിന്നു കലവൂർ ഭാഗത്തേക്ക് പോകുന്ന ബസുകൾ ആലൂക്കാസിനു മുൻവശവും ജില്ലാക്കോടതി പാലം കഴിഞ്ഞ് ചെത്തുതൊഴിലാളി ഓഫീസിനു മുന്നിലും നിർത്തും.

# മറ്റു ക്രമീകരണങ്ങൾ

* കളർകോട് അഞ്ജലി ഓഡിറ്റോറിയത്തിനു മുന്നിലെ സ്റ്റോപ്പ് തെക്കോട്ടും വടക്കോട്ടുള്ള ബസുകളുടെ സ്റ്റോപ്പ് ഓഡിറ്റോറിയത്തിനു തെക്കു വശത്തേക്കും മാറ്റി.

* കൊമ്മാടി ജംഗ്ഷനിൽ ആലപ്പുഴ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് 15 മീറ്റർ തെക്കോട്ട് മാറ്റി.

* ചങ്ങനാശേരി ജംഗ്ഷനിൽ നിന്നു തെക്കോട്ട് പോകുന്ന ബസുകൾ എസ്.ഡി കോളേജിനു സമീപത്തേക്ക് മാറ്റി നിർത്തും. ആലപ്പുഴ ഭാഗത്തേക്കുള്ളവ ബസുകൾ അംബിക സ്റ്റോഴ്സിനു എതിർവശത്തു നിറുത്തും.

* വലിയ ചുടുകാട് ജംഗ്ഷനിൽ അമ്പലപ്പുഴ ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് നിലവിലുള്ള തെക്കോട്ട് മാറ്റി അനന്തു മെഡിക്കൽസിന്റെ തെക്കു വശത്താക്കി. വടക്കോട്ടുള്ള ബസുകൾ ഹോണ്ട ഷോറൂമിന് എതിർവശത്തു നിറുത്തണം.

* തിരുവമ്പാടി ജംഗ്ഷനിൽ അമ്പലപ്പുഴ ഭാഗത്തേക്കുള്ള ബസുകളുടെ തെക്കോട്ട് മാറ്റി മുത്തൂറ്റ് ഫിൻകോർപ്പിന്റെ മുന്നിലാക്കി.

* മണ്ണഞ്ചേരി ഭാഗത്തേക്ക് പോകുന്ന ബസുകളുടെ സ്റ്റോപ്പ് ബിസ്‌മി സൂപ്പർമാർക്കറ്റിനു സമീപം എസ്.ഡി.വി സെന്റിനറി ഹാളിനു മുന്നിലാക്കി.

* ജില്ലാക്കോടതി പാലം മുതൽ വൈ.എം.സി.എ വരെ തെക്കുവശം നോ പാർക്കിംഗ് ഏരിയ

* കല്ലുപാലത്തിന് തെക്കുവശം പടിഞ്ഞാറോട്ടുള്ള ബസ് സ്റ്റോപ്പ് 50 മീറ്റർ പടിഞ്ഞാറോട്ട് മാറ്റി കേരള ബാങ്ക് കെട്ടിടത്തിനു മുന്നിലാക്കി. ഇരുമ്പുപാലം തെക്കേക്കരയിലുള്ള സ്റ്റോപ്പ് കിഴക്കോട്ട് മാറ്റി സിൽവർ ഫ്രെയിം എംപോറിയത്തിന് മുന്നിലാക്കി.

* വെള്ളക്കിണർ ജംഗ്ഷനിൽ നിന്നു പടിഞ്ഞാറോട്ടുള്ള ബസുകൾക്ക് നാഷണൽ ഇൻഷ്വറൻസ് ഓഫീസിനു എതിർശവും കിഴക്കോട്ടുള്ളവ ബയോവിഷൻ ലാബിനു മുന്നിലും നിറുത്തണം.

* ജനറൽ ഹോസ്‌പിറ്റൽ ജംഗ്ഷനിൽ നിന്നു പടിഞ്ഞാറോട്ടുള്ള ബസുകൾക്ക് ഇനി ആര്യാസ് ഹോട്ടലിനു മുന്നി

ലാണ് സ്റ്റോപ്പ്.