 
മാവേലിക്കര- കല്ലുമല കാർഷിക സഹകരണ ബാങ്കിൽ നടന്ന താലൂക്ക് സഹകരണ വാരാഘോഷ സമാപന സംസ്ഥാന കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ മുരളി തഴക്കര അധ്യക്ഷനായി. യുവാക്കൾ, സ്ത്രീകൾ, ദുർബല വിഭാഗങ്ങൾ, ആരോഗ്യമേഖല എന്നീ വിഭാഗങ്ങൾക്കുള്ള സഹകരണ സംഘങ്ങൾ എന്ന വിഷയത്തിലെ സെമിനാറിൽ മാവേലിക്കര കാർഡ് ബാങ്ക് പ്രസിഡൻ്റ് അഡ്വ.ജി.ഹരിശങ്കർ പ്രബന്ധം അവതരിപ്പിച്ചു. അഡ്വ.ജി.അജയകുമാർ, എ.സജികുമാർ, കോശി പൈനുംമൂട്ടിൽ, വി.ജയകുമാർ, ആർ.ഗോപാലകൃഷ്ണകുറുപ്പ്, ആർ.ഉണ്ണികൃഷ്ണൻ, കെ.ജെ സുമയമ്മാൾ, എ.ബിന്ദു, ജെ.അനിൽകുമാർ, കെ.എസ് ജയപ്രകാശ്, മിനി, ജി.കെ ഷീല, കെ.കെ വിശ്വംഭരൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡൻ്റ് എ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്ക് മാവേലിക്കര അസി.രജിസ്ട്രാർ ജനറൽ എൻ.സിനി സമ്മാനം വിതരണം ചെയ്തു.