മാന്നാർ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതി​രെ ജനങ്ങളെ ബോധവത്കരി​ക്കാൻ എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘത്തിന്റെ നിർദ്ദേശാനുസരണം മാന്നാർ യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് 2 ന് ജനജാഗ്രത സദസ് സംഘടിപ്പിക്കും. യൂണിയൻ ഹാളിൽ നടക്കുന്ന സദസ് എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ചെയർമാൻ ഡോ.എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ ശശികല രഘുനാഥ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ നുന്നുപ്രകാശ്, ഹരിലാൽ ഉളുന്തി, ദയകുമാർ ചെന്നിത്തല എന്നിവർ മുഖ്യ സന്ദേശം നൽകും.വനിതാസംഘം ഭാരവാഹികളായ പുഷ്പ ശശികുമാർ, പ്രവദ രാജപ്പൻ, ലേഖ വിജയകുമാർ, ചന്ദ്രിക റജി, സുജാത നുന്നുപ്രകാശ് എന്നിവർ സംസാരിക്കും.