shivanachari-anusmaranam
മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സഘടിപ്പിച്ച ടി.എസ്. ശിവനാചാരി അനുസ്മരണം ജില്ലാ കോൺഗ്രസ് കമ്മിറ്റിയംഗം അജിത്ത് പഴവൂർ ഉദ്ഘാടനം ചെയ്യുന്നു

മാന്നാർ : കോൺഗ്രസ് നേതാവും മാന്നാറിലെ രാഷ്ട്രീയ സംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന ടി.എസ്. ശിവനാചാരിയുടെ ആറാമത് അനുസ്മരണം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാന്നാർ കുരട്ടിക്കാട് പൈനുംമൂട് ജംഗ്ഷനിലുളള സ്മൃതി മണ്ഡപത്തിൽ നടന്നു. ഡി.സി.സി അംഗം അജിത്ത് പഴവൂർ ഉദ്ഘാടനം ചെയ്തു. ഹരി ആര്യമംഗലം അദ്ധ്യക്ഷത വഹിച്ചു. ഹരി കുട്ടംപേരൂർ, സുജിത്ത് ശ്രീരംഗം, രാജേന്ദ്രൻ ഏനാത്ത്, വത്സല ബാലകൃഷ്ണൻ, പി ബി സലാം, രാകേഷ്,ടി.എൻ രാധാകൃഷ്ണൻ, കെ എം ഭാസ്കരപിള്ള, ഉഷ ഗോപാലകൃഷ്ണൻ, രാജൻ, ഗീത , ശുഭരാജൻ എന്നിവർ സംസാരിച്ചു.