മാവേലിക്കര- സഹകരണ വാരാഘോഷത്തോട് അനുബന്ധിച്ച് ഇന്ന് പൊന്നേഴ സർവ്വീസ് സഹകരണ ബാങ്കിൽ സെമിനാർ നടക്കും. രാവിലെ 9ന് ആരംഭിക്കുന്ന സെമിനാർ റിട്ട.എ.ആർ എസ്.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ അദ്ധ്യക്ഷനാവും. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് അഡ്വ.ജി.അജയകുമാർ സ്വാഗതവും സെക്രട്ടറി കെ.യു ഇന്ദുകല നന്ദിയും പറയും.