ചെന്നിത്തല: വീട്ടുപയോഗത്തിനുള്ള മുഴുവൻ സാധന സമാഗ്രികളും ഒരു കുടക്കീഴിൽ ലഭിക്കുന്ന, വിമുക്തഭടന്മാർക്കും സർവീസിലുള്ളവർക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമായി വിപണനം നിജപ്പെടുത്തിയിരിക്കുന്ന ഡിഫെൻസ് ഷോപ്പി ചെന്നിത്തലയിൽ പ്രവർത്തനമാരംഭിച്ചു.
ചെന്നിത്തല മിലിട്ടറി കാൻറീനിനോട് ചേർന്നു പ്രവർത്തിക്കുന്ന ഡിഫൻസ് ഷോപ്പിയുടെ ഉദ്ഘാടനം ആർമി മുൻ ഉപമേധാവി റിട്ട, ലഫ്. ജനറൽ ശരത് ചന്ത് നിർവഹിച്ചു. റിട്ട. കേണൽമാരായ സി.എസ്. ഉണ്ണിത്താൻ, സി.ജെ. ആന്റണി, സി.വിജയകുമാർ, മാനേജിംഗ് ഡയറക്ടർ ജീമോൻ രാജ്, എക്സ് സർവീസ് ലീഗ് ജില്ലാ പ്രസിഡന്റ് കെ.കുട്ടൻ നായർ, കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് ചെന്നിത്തല യൂണിറ്റ് പ്രസിഡന്റ് ബഹനാൻ ജോൺ മുക്കത്ത്, ഷോപ്പി മാനേജർ മോഹനകുമാർ, രമ വിജയകുമാർ എന്നിവർ പങ്കെടുത്തു