 
മുഹമ്മ: ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ചാമ്പ്യൻഷിപ്പ് ആര്യക്കര എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ജെ. ജയലാൽ ഉദ്ഘാടനം ചെയ്തു. സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ.ജേസഫ് അദ്ധ്യക്ഷനായി. കെ.കെ.കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഭാരവാഹി പി.ജെ.കുഞ്ഞപ്പൻ, സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രദീപ് കുമാർ, പി.ടി.എ പ്രസിഡന്റ് കെ.എസ്. ലാലിച്ചൻ, ഇന്റർനാഷണൽ റഫറി ചെയർമാൻ മാത്യു പി.ജോൺ, എ.ബി.വി.എച്ച്.എസ് പ്രിൻസിപ്പൽ ബിജോ കെ. കുഞ്ചെറിയ എന്നിവർ സംസാരിച്ചു. ചെയർമാൻ വിപിനചന്ദ്രൻ നായർ സ്വാഗതവും ടെക്‌നിക്കൽ കമ്മിറ്റി കൺവീനർ സവിനയൻ നന്ദിയും പറഞ്ഞു