മുഹമ്മ : ലയൺസ് ക്ലബ്ബ് ഒഫ് മുഹമ്മയുടേയും എറണാകുളം റിനൈ മെഡിസിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ സ്തനരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജശ്വരി ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് മുഹമ്മ പ്രസിഡന്റ് അഡ്വ. ടി. സജി തകിടിയിൽ അദ്ധ്യക്ഷനായി. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ, മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദർശനാ ഭായി , ലയൺസ് സോൺ ചെയർമാൻ ക്യാപ്ടൻ വിജയരാഘവൻ ,സെക്രട്ടറി വി.കെ.പുഷ്പരാജ് , വൈസ് പ്രസിഡന്റ് എസ്.നവാസ് , ട്രഷറർ കെ.ആർ.പ്രദീപ് എന്നിവർ സംസാരിച്ചു.