keralolsavam-mannar
മാന്നാർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിനു മുന്നോടിയായി നടന്ന വിളംബര ഘോഷയാത്ര

മാന്നാർ: സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന കേരളോത്സവത്തിനു മാന്നാർ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. മാന്നാർ നായർ സമാജം ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ മാന്നാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.വി രത്നകുമാരി ഉത്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ വത്സല ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ്‌ സുനിൽ ശ്രദ്ദേയം സ്വാഗതം ആശംസിച്ചു. സ്ഥിരം സാമൂതി അദ്ധ്യക്ഷരായ ശാലിനി രഘുനാഥ്, സലിം പടിപ്പുരക്കൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അനിൽ എസ്.അമ്പിളി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി.എൻ ശെൽവരാജൻ, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് മുന്നോടിയായി പഞ്ചായത്ത്‌ ജംഗ്‌ഷനിൽ നിന്ന് വാദ്യ മേളങ്ങളുടെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും അകമ്പടിയോടെ വിളംബര ഘോഷയാത്രയും നടന്നു. നായർ സമാജം ഗ്രൗണ്ടിലും ഓഡിറ്ററിയത്തിലുമായി നടക്കുന്ന കലാ കായിക മത്സരങ്ങൾ ഞായറാഴ്ച സമാപിക്കും.