മാന്നാർ: ലക്ഷക്കണക്കിന് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മാന്നാർ ഗ്രാമപഞ്ചായത്ത് പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ പൊതു ശൗചാലയം ജനങ്ങൾക്ക് തുറന്നു കൊടുക്കാത്ത പഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ നടപടിയ്ക്കെതിരെ പൊതുശൗചാലയത്തിനു മുന്നിൽ ബി.ജെ.പി മാന്നാർ പഞ്ചായത്ത് കമ്മിറ്റി റീത്ത് വച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡൻ്റ് സതീഷ് കൃഷ്ണൻ ഉത്ഘാടനം ചെയ്തു. മാന്നാർ കിഴക്കൻ മേഖലാപ്രസിഡൻ്റ് മാന്നാർ സുരേഷ് അദ്ധ്യക്ഷനായി. പടിഞ്ഞാറൻ മേഖലാപ്രസിഡൻ്റ് സുന്ദരേശൻ പിള്ള, മണ്ഡലം സെക്രട്ടറി ശിവകുമാർ, മഹിളാ മോർച്ച മണ്ഡലംപ്രസിഡൻ്റ് പാർവ്വതി രാജീവ്, ഒ.ബി.സി മോർച്ച മണ്ഡലംപ്രസിഡൻ്റ് രാജഗോപാൽ, കർഷക മോർച്ച മണ്ഡലം ജനറൽസെക്രട്ടറി ശ്രീക്കുട്ടൻ, മണ്ഡലം കമ്മിറ്റിയംഗങ്ങളായ, ഗോപകുമാർ, സുരേഷ് പോളയിൽ, മഹിളാമോർച്ച കിഴക്കൻ മേഖലാപ്രസിഡൻ്റ് അനുപമ രാജീവ്, ജനറൽസെക്രട്ടറി സേതുലക്ഷ്മി, പടിഞ്ഞാറൻ മേഖലാസെക്രട്ടറി സതീശൻ എന്നിവർ പങ്കെടുത്തു.