മാവേലിക്കര:വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക്, വിദ്യാഭ്യാസവകുപ്പിന്റെയും ബിഷപ്പ് മൂർ കോളേജിലെ ശാസ്ത്ര വിഭാഗങ്ങളുടെയും നേതൃത്വത്തിൽ പ്രത്യേക പരിശീലനക്കളരി നടത്തി. കോളജ് പ്രിൻസിപ്പൽ ഡോ.ജേക്കബ് ചാണ്ടി ഉദ്ഘാടനം നിർവഹിച്ചു. പ്രൊഫ.കെ.വർഗീസ്, എച്ച്. അൻവർ, ഡോ.ജി.ആർ. ദീപ്തി, ഡോ.ദീപ തോമസ് എന്നിവർ സംസാരിച്ചു.