 
ആലപ്പുഴ: കേരള സോഷ്യലിസ്റ്റ് യൂത്ത് ഫ്രണ്ട് ജില്ലാ സമ്മേളനം മുല്ലയ്ക്കൽ നരസിംഹപുരത്ത് സംസ്ഥാന സെക്രട്ടറി അനീഷ് ചേനക്കര ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അനീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് റാഫി സ്വാഗതം പറഞ്ഞു. കേരളത്തിൽ പി.എസ്.സിയെ നോക്കുകുത്തിയാക്കി അനധികൃത നിയമനം തകൃതിയായി നടക്കുകയാണെന്നും കേരളത്തിലെ യുവതീ യുവാക്കളെ വഞ്ചിക്കുന്ന നിലപാടാണ് സർക്കാർ കൈ കൊള്ളുന്നതെന്നും ഇതിനെതിരെ എല്ലാവരും അണിനിരക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. തുടർന്ന് നോട്ട്ബുക്ക് വിതരണം നടത്തി. യോഗത്തിൽ സോഫി, ഫാത്തിമ, ആകാശ്, സുമേഷ്, ലുബിയ തുടങ്ങിയവർ സംസാരിച്ചു.കെ. രാജേഷ് കൃതഞ്ജത പറഞ്ഞു.