ആലപ്പുഴ: കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന്റെ 'ഗോളടിക്കൂ അക്കൗണ്ട് നേടൂ' പദ്ധതി ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ഫുട്‌ബാൾ ക്ലബ്ബുകൾക്ക് ഫുട്‌ബാളുകൾ വിതരണം ചെയ്തു. പ്രഥമ കാർഷിക മിത്രം ജേതാവ് ടി.എസ്.വിശ്വൻ അദ്ധ്യക്ഷത വഹിച്ച. ബാങ്ക് പ്രസിഡന്റ് എം.സന്തോഷ് കുമാർ സ്വാഗതവും ജി.ഉദയപ്പൻ നന്ദിയും പറഞ്ഞു. കഞ്ഞിക്കുഴി പ്രദേശത്ത് ലോകകപ്പ് കാണാൻ ബിഗ് സ്‌ക്രീൻ സൗകര്യം ഫൈനൽ മത്സരങ്ങളിൽ നിശ്ചയമായും ഏർപ്പെടുത്തുമെന്ന് സന്തോഷ് കുമാർ പറഞ്ഞു. സർക്കാർ പ്രഖ്യാപിച്ച രണ്ടുകോടി ഗോളുകളിലേക്ക് കഞ്ഞിക്കുഴി ബാങ്കിന്റെ വകയായി ആയിരക്കണക്കിന് ഗോളുകൾ അടിക്കാനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കർഷകരായ സുജിത്ത്, ശുഭകേശൻ, സാനു, പുഷ്പജൻ, ഭരണ സമിതിയംഗങ്ങളായ ജി.മുരളി, ടി.ആർ. ജഗദീശൻ, ടി.രാജീവ്, പ്രസന്ന മുരളി, കെ.ഷൺമുഖൻ, സുരേഷ് ബാബു, ബാബു കറുവള്ളി, പി.ടി.ശശിധരൻ എന്നിവർ പങ്കെടുത്തു.