അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ ആദ്യ സ്മാർട്ട് വില്ലേജിന് റവന്യു മന്ത്രി കെ.രാജൻ ഇന്ന് തറക്കല്ലിടും. പുന്നപ്ര പൊലീസ് സ്റ്റേഷന് വടക്ക് 44 ലക്ഷം രൂപ ചിലവിലാണ് വില്ലേജിന്റെ ബഹുനില കെട്ടിടത്തിന്റെ നിർമ്മാണം. ഇന്ന് ഉച്ചയ്ക്ക് 2 ന് ചേരുന്ന സമ്മേളനത്തിൽ എച്ച്. സലാം എം. എൽ .എ അദ്ധ്യക്ഷനാകും. മണ്ഡലത്തിലെ വാടയ്ക്കൽ മുനിസിപ്പൽ ഡിവിഷനിലെ 30 ഓളം കുടുംബങ്ങൾക്ക് പട്ടയവും വിതരണം ചെയ്യും. എ. എം. ആരിഫ് എം .പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ .ജി. രാജേശ്വരി, മുനിസിപ്പൽ ചെയർ പേഴ്സൺ സൗമ്യ രാജ്, കളക്ടർ വി. ആർ. കൃഷ്ണ തേജ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.