ചേപ്പാട് : ചേപ്പാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബൂജാക്ഷി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ശോഭ സംസാരിച്ചു. സമാപനസമ്മേളനം കേരള സർവ്വകലശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജേന്ദ്രൻ അദ്ധ്യക്ഷയായി. ജില്ല പഞ്ചായത്ത് അംഗം കെ.ജി സന്തോഷ്, ജി.ഉണ്ണികൃഷ്ണൻ,ഡി.കൃഷ്ണകുമാർ ,വിജയകുമാരി ,കെ.വിശ്വപ്രസാദ് ,സനിൽകുമാർ ,ജോൺചാക്കോ,ഡോ.ഗിരീഷ് കുമാർ ,രഘുനാഥപിള്ള,എന്നിവർ സംസാരിച്ചു.അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി. നായർ സമ്മാനവിതരണം നടത്തി.