ചേർത്തല: സംസ്‌കാരങ്ങൾ തമ്മിലുള്ള സംവാദമാണ് നാനാത്വത്തിൽ നിന്ന് ഏകത്വത്തിലേക്കു നയിക്കുന്നതെന്ന് കേരള യൂണിവേഴ്സിറ്റി മുൻ പ്രൊ വൈസ് ചാൻസിലർ പ്രൊഫ.ജെ.പ്രഭാഷ് പറഞ്ഞു. മതേതരത്വവും, പാർലമെന്ററി ജനാധിപത്യവും ഇന്ത്യയെന്ന ബഹുസ്വര രാജ്യത്തിൽ എന്ന വിഷയത്തിൽ ചേർത്തല ശ്രീനാരായണ കോളേജ് ഗുരുവരം ഹാളിൽ നടന്ന ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊളിറ്റിക്കൽ സയൻസ് വിഭാഗവും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പാർലമെന്ററി അഫയേഴ്സ് ഗവൺമെന്റ് ഒഫ് കേരളയും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ ഡോ.പി.എൻ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.കെ. പ്രവീൺ കുമാർ വിഷയാവതരണം നടത്തി. ജില്ലാ കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ, മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പ്രീത എന്നിവർ സംസാരിച്ചു. ഡിപ്പാർട്ട്മെന്റ് മേധാവി ഡോ.വി.ഡി. രാധാകൃഷ്ണൻ സ്വാഗതവും ഡോ.രാജേഷ് കുനിയിൽ നന്ദിയും പറഞ്ഞു.