 
കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ അന്ധവിശ്വാസങ്ങൾക്കും മയക്കുമരുന്നുകൾക്കുമെതിരെ ജനജാഗ്രത സദസ് സംഘടിപ്പിച്ചു.
യൂണിയൻ ഹാളിൽ നടന്ന യോഗം യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വനിതാസംഘം വൈസ് പ്രസിഡന്റ് സൗദാമിനി രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി. ചന്ദ്രദാസ്, സെക്രട്ടറി പി.പ്രദീപ് ലാൽ, അഡ്വ.എസ്.ധനപാലൻ, അംബുജാക്ഷി എന്നിവർ സംസാരിച്ചു. ഭാസുര മോഹൻ സ്വാഗതവും ശ്രീലതാ ശശി നന്ദിയും പറഞ്ഞു.