ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം ഇന്നു മുതൽ 28 വരെ നടക്കും. ഇന്ന് ഉച്ചയ്ക്ക് 11.45 നും 12.15 നും മദ്ധ്യേ കണ്ണമംഗലത്തില്ലത്ത് ബ്രഹ്മദത്തൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കൊടിയേറ്റ്. തുടർന്ന് പഴയിടം മോഹനൻ നമ്പൂതിരി തയ്യാറാക്കിയ കൊടിയേറ്റ് സദ്യ.
വൈകിട്ട് 5.15 ന് കാഴ്ചശ്രീബലി, 6.30 ന് തിരുവമ്പാടി തേവരുടെയും ഭഗവതിയുടെയും പൂജ, പൂരം എഴുന്നള്ളിപ്പ് എന്നിവ നടക്കും. നാളെ രാവിലെ 8.30ന് കാഴ്ചശ്രീബലി, 12.30 ന് ഉത്സവബലി ദർശനം, രാത്രി ഏഴിന് തിരുവാതിരകളി, തുടർന്ന് സംഗീതസദസ്, രാത്രി 9.30 ന് വിളക്കിനെഴുന്നള്ളിപ്പ് , 23 ന് രാവിലെ ഏഴു മുതൽ ദേവസംഗീതം, 8.30 ന് കാഴ്ചശ്രീബലി, ഉച്ചയ്ക്ക് 12 ന് പ്രസാദമൂട്ട്, വൈകിട്ട് ഏഴിന് നൃത്തനൃത്ത്യങ്ങൾ, രാത്രി 7.30ന് വിളക്കിനെഴുന്നള്ളിപ്പ്, 24 ന് രാവിലെ 10.30 ന് പഞ്ചരത്ന കീർത്തനം, വൈകിട്ട് ആറിന് തിരുവാതിരകളി, തുടർന്ന് നൃത്തനൃത്ത്യങ്ങൾ, 25 ന് 12.30 ന് ഉത്സവബലി ദർശനം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7ന് നടനവൈഭവം - 2022, 26 ന് വൈകിട്ട് ആറു മുതൽ ഭഗവാന്റെ ഗരുഡവാഹനപ്പുറത്തെഴുന്നള്ളിപ്പ്, സോപാനസംഗീതം, പഞ്ചവാദ്യം, 27 ന് രാവിലെ ഏഴു മുതൽ സംഗീതക്കച്ചേരി, 9 ന് വിശേഷാൽ എഴുന്നള്ളിപ്പ്, പഞ്ചാരി മേളം, വൈകിട്ട് ആറു മുതൽ പഞ്ചവാദ്യം, രാത്രി 11 ന് പള്ളിവേട്ട തിരിച്ചെഴുന്നള്ളിപ്പ്, 28 ന് രാവിലെ 9ന് പകൽപ്പൂരം, പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം, ഉച്ചയ്ക്ക് ആറാട്ടുസദ്യ, വൈകിട്ട് ആറിന് ആറാട്ട് എഴുന്നള്ളിപ്പ്, രാത്രി എട്ടിന് ആറാട്ട്, 8.30 ന് ആറാട്ട് വരവ്, തുടർന്ന് കൊടിയിറക്ക്.