 
ചേർത്തല: ചേന്നം പള്ളിപ്പുറം വടക്കുംകര ശ്രീഭദ്ര വിലാസം ക്ഷേത്രയോഗം വലിയ നടപ്പന്തൽ സമർപ്പണം വിശ്വഗാജി മഠാധിപതി സ്വാമി അസ്വർശാനന്ദ നിർവഹിച്ചു. ആയിരം പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഭക്തർക്ക് തുറന്നു കൊടുത്തത്.30 ലക്ഷത്തോളം രൂപയാണ് നിർമ്മാണ ചിലവ്. സപ്താഹ യജ്ഞത്തിന് ഡോ.ബീന തിരിതെളിച്ചു. ക്ഷേത്രാചാര്യൻ രാകേഷ് തന്ത്രി, ക്ഷേത്ര യോഗം പ്രസിഡന്റ് കെ.ബി. ബിനീഷ്, സെക്രട്ടറി കെ.കെ.ഉത്തമൻ, വൈസ് പ്രസിഡന്റുമാരായ കെ.എം.ഡാനൂബ്, വൈശാഖ്, കെ.ലക്ഷ്മണൻ,ട്രഷറർ സി.ജി.ഭാർഗവൻ, അഭിലാഷ് ശാന്തി തുടങ്ങിയവർ പങ്കെടുത്തു.