മാന്നാർ: പാണ്ടനാട് നടന്ന ചെങ്ങന്നൂർ ഉപജില്ലാ കലോത്സവത്തിൽ മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്‌കൂൾ 461 പോയിന്റോടെ ഓവറോൾ കിരീടം കരസ്ഥമാക്കി. 286 പോയിന്റ് നേടി എസ്.വി.എച്ച്.എസ് ചെറിയനാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. എൽ.പി പൊതു വിഭാഗത്തിൽ നായർ സമാജം അക്ഷര ഇംഗ്ലീഷ് മീഡിയം സ്‌കൂൾ 55 പോയിന്റോടെയും ഹൈസ്‌കൂൾ വിഭാഗത്തിൽ നായർ സമാജം ബോയ്സ് ഹൈസ്‌കൂൾ 124 പോയിന്റോടെയും കിരീടം കരസ്ഥമാക്കി. ഹൈസ്‌കൂൾ പൊതു വിഭാഗത്തിൽ 97 പോയിന്റോടെയും അറബിക് വിഭാഗത്തിൽ 43 പോയിന്റോടെയും നായർ സമാജം ഗേൾസ് സ്‌കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പരുമല ദേവസ്വം ബോർഡ് പമ്പാകോളേജിൽ നടന്ന ചെങ്ങന്നൂർ ഉപജില്ലാ കായിക മേളയിലും നായർ സമാജം സ്‌കൂളിനായിരുന്നു കിരീടം.