hh
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറാട്ടുപുഴ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രമഞ്ചേരി വിജ്ഞാന കൗമുദി വായനശാല ഹാളിൽ ആരംഭിച്ചപഠന ശിബിരം രമേശ് ചെന്നിത്തല എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആറാട്ടുപുഴ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രമഞ്ചേരി വിജ്ഞാന കൗമുദി വായനശാല ഹാളിൽ ആരംഭിച്ചപഠന ശിബിരം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജി.എസ്.സജീവന്റ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ്‌ അഡ്വ. ബി ബാബുപ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എ.കെ.രാജൻ, ജില്ലാപഞ്ചായത്ത് അംഗം ജോൺതോമസ്,അഡ്വ.വി.ഷുക്കൂർ എന്നിവർ സംസാരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചരിത്രം എന്നവിഷയത്തെ ആസ്പദമാക്കി മുൻ എം.എൽ.എ അഡ്വ.ഡി.സുഗതൻ ക്ലാസെടുത്തു. ഡി.സി.സി മെമ്പർ കെ.രാജീവൻ മോഡറേറ്റർ ആയിരുന്നു. ആനുകാലിക രാഷ്ട്രീയ സാഹചര്യവും ഫാസിസ്റ്റു വെല്ലികളും എന്ന വിഷയത്തെ ആസ്പദസ്മാക്കി അഡ്വ.ജ്യോതിരാധിക വിജയകുമാർ ക്ലാസ്‌ എടുത്തു. സെറ്റോ ജില്ലാ ചെയർമാൻ പി.വേണു മോഡറേറ്റർ ആയിരുന്നു. സമാപന സമ്മേളനം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്‌ എസ്.വിനോദ് കുമാർ ആദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി വൈസ് പ്രസിഡന്റ്‌ ജേക്കബ് തമ്പാൻ,ഡി.സി.സി അംഗങ്ങളായ എൻ.വി.സംഭവൻ,രഞ്ജിത് ചിങ്ങോലി,ഷംസുദീൻ കായിപ്പുറം, ചിങ്ങോലി മണ്ഡലം പ്രസിഡന്റ്റുമാരായ ശാന്തകുമാർ,ചിറ്റക്കാട്ട് രവീന്ദ്രൻ,യു.ഡി.എഫ് കൺവീനർ കെ.ബാബുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ എസ്.അജിത, മെമ്പർമാരായ ടി.പി.അനിൽകുമാർ, ഹിമാഭാസി, ജയപ്രസാദ്, പ്രസീദ സുധീർ, മെമ്പറും മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റുമായ ബിനു പൊന്നൻ, ബ്ലോക്ക് ട്രഷറർ ആർ.സതീശൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ കെ.പ്രശാന്ത് കുമാർ,ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ കെ. സുഭഗൻ,ശാസ്ത്രവേദി ജില്ലാ സെക്രട്ടറി കാർത്തിക് സുരേന്ദ്രൻ, കർഷക കോൺഗ്രസ്‌ പ്രസിഡന്റ്‌ പി വിജയൻ,മഹിളാ കോൺഗ്രസ് പ്രസിഡന്റ്‌ സൗമ്യ സോമനാഥ്, മണ്ഡലം വൈസ് പ്രസിഡന്റ്റുമാരായ വിശ്വംഭരൻ, വൈ.റീജു,എ.അനൂപ് തുടങ്ങിയവർ പങ്കെടുത്തു.