മാന്നാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചെങ്ങന്നൂർ മേഖലാതല വിജ്ഞാനോത്സവം മാന്നാർ നായർ സമാജം സ്കൂളിൽ നടന്നു. മാന്നാർ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ടി.വി.രത്നകുമാരി ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ കാമ്മിറ്റിയംഗം ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.എൻ.ശെൽവരാജൻ, മുരളി കാട്ടൂർ, ശിവൻ കുട്ടി, മുരളീധരനാചാരി, ലാൽ കുമാർ , ലാജി ജോസഫ് , പാർവ്വതി, സജിത്, മോൻ ജോൺ, സിന്ധു പരടയിൽ, അമിത്, അഭി ദേവ്, നിബിൻ എന്നിവർ സംസാരിച്ചു. ചെങ്ങന്നൂർ സബ്ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും കുട്ടികൾ പങ്കെടുത്ത പരിപാടികൾക്ക് മാന്നാർ എൻ.എസ്.ടി.ടി.ഐയിലെ അദ്ധ്യാപക വിദ്യാർത്ഥികളും ബുധനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയർമാരും നേതൃത്വം നൽകി.