ഹരിപ്പാട്: ജി.എസ് ബൈജുവിനെ വധിക്കാൻ ശ്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ,സമാനചിന്താഗതി ഉള്ള വരെ കൂടി ഉൾപെടുത്തി പൊലീസ് സ്റ്റേഷൻ മാർച്ച് ഉപരോധസമരം തുടങ്ങിയ സമര പരുപാടികൾ നടത്തുവാൻ തീരുമാനിച്ചതായി ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ, മുതുകുളം മണ്ഡലം പ്രസിഡന്റ് മാരായ ചിറ്റക്കാട്ട് രവീന്ദ്രൻ , ആർ.രാജഗോപാൽ എന്നിവർ അറിയിച്ചു. കേസ് അന്വേഷണം ഇഴയുന്നത് തെളിവുകൾ പൂർണമായും നശിപ്പിക്കുവാനാണെന്നും അതു വഴി കേസിന്റെ ഗൗരവം കുറച്ച് കുറ്റക്കാരെ സംരക്ഷിക്കുവാനും പൊലീസ് ശ്രമിക്കുന്നതായും മണ്ഡലം കമ്മിറ്റികൾ ആരോപിച്ചു.