 
കുട്ടനാട്: അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരെ എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ നടത്തി. ശ്രദ്ധേയമായി യൂണിയൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ലേഖ ജയപ്രകാശ് അദ്ധ്യക്ഷയായി. യൂണിയൻ കൺവീനർ സന്തോഷ് ശാന്തി മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം നിത്യ നികേതൻ സ്വാമിനി നിത്യചിൻമയി അന്ധവിശ്വാസവും അനാചാരവും ഗുരുദർശനത്തിൽ എന്ന വിഷയത്തിൽ ക്ലാസെടുത്തു. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ടി.എസ്. പ്രദീപ് കുമാർ, വനിതാസംഘം യൂണിയൻ ട്രഷറർ സ്വപ്ന സനൽ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി. സുബീഷ്, വൈദികയോഗം യൂണിയൻ സെക്രട്ടറി സജേഷ് ശാന്തി തുടങ്ങിയവർ പങ്കെടുത്തു. വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ സ്വാഗതവും വൈസ് പ്രസിഡന്റ് സ്മിത മനോജ് നന്ദിയും പറഞ്ഞു.