 
ചേർത്തല:എസ്.എൻ.ഡി.പി യോഗം കേന്ദ്ര വനിതാ സംഘത്തിന്റെ നിർദ്ദേശ പ്രകാരം ചേർത്തല യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ ജനജാഗ്രത സദസ് നടത്തി. യൂണിയൻ പ്രസിഡന്റ് റാണി ഷിബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ശോഭിനി രവീന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബേബി ബാബു നന്ദിയും പറഞ്ഞു.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിലകൊള്ളുമെന്ന പ്രതിജ്ഞയോടെ പ്രതീകാത്മകമായി ബലൂണുകൾ പറത്തിയ ചടങ്ങിൽ ചേർത്തല യൂണിയനിലെ 106 ശാഖകളിലേയും വനിതാ പ്രതിനിധികൾ പങ്കെടുത്തു. യൂത്ത് മൂവ്‌മെന്റ് കേന്ദ്ര സമിതി അംഗം മണിലാൽ ഉദ്ഘാടനം ചെയ്തു. നിയുക്ത ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം, യൂണിയൻ മുൻ വൈസ് പ്രസിഡന്റ് അഞ്ജലി രവീന്ദ്രൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് ജെ.പി.വിനോദ്, വനിതാ സംഘം കൗൺസിലർമാരായ സിനി സോമൻ, സുനിത സേതുനാഥ്, അമ്പിളി അപ്പുജി, ഗുരുപ്രസന്ന,സുജ ജയചന്ദ്രൻ, ബേബി ഷാജി, സൈബർ സേന സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ധന്യ സതീഷ്, ജില്ലാ കോ- ഓർഡിനേറ്റർ രതീഷ്, സൈബർ സേന യൂണിയൻ കൺവീനർ ബാലേഷ്,പ്രജീഷ എന്നിവർ പങ്കെടുത്തു.
കണിച്ചുകുളങ്ങര യൂണിയൻ വനിതാസംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ ജനജാഗ്രത സദസ് എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലറും കേന്ദ്ര വനിതാ സംഘം വൈസ് പ്രസിഡന്റുമായ ഷീബ മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി ഇൻ ചാർജ്ജ് പി.എസ്.എൻ. ബാബു,കെ.കെ.പുരുഷോത്തമൻ, തങ്കമണി ഗൗതമൻ എന്നിവർ സംസാരിച്ചു. വനിതാ സംഘം സെക്രട്ടറി പ്രസന്ന ചിദംബരൻ സ്വാഗതവും വൈസ് പ്രസിഡന്റ് സുമ ഗോപൻ നന്ദിയും പറഞ്ഞു.