ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള യോജിച്ച ദേശീയ പ്രക്ഷോഭത്തിന് ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി അഖിലേന്ത്യാ സമ്മേളനം രൂപം നൽകുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു.അമ്പലപ്പുഴ താലൂക്ക് പൊതുമരാമത്ത് ലാന്റിംഗ് ആൻഡ് ലോഡിംഗ് തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു. സി) കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യൂണിയൻ പ്രസിഡന്റ് ജി. പുഷ്പ്പ രാജൻ അദ്ധ്യക്ഷനായിരുന്നു. പി.വി.സത്യനേശൻ, വി.ജെ.ആന്റണി, ആർ.ജയസിംഹൻ, ഈ.കെ.ജയൻ, പി.കെ.സദാശിവൻ പിള്ള, ആർ.ശശിയപ്പൻ,കെ.എൽ.ബന്നി, കെ.എഫ്.ലാൽജി എന്നിവർ സംസാരിച്ചു.