gdg
എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ വനിതാ സംഘം യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ നടന്ന ജനജാഗ്രത സദസ് യൂണിയൻ പ്രസിഡന്റ്‌ എസ്. സലികുമാർ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ വനിതാസംഘം യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ ജനജാഗ്രത സദസ് സംഘടിപ്പിച്ചു. യൂണിയൻ സൗധത്തിൽ നടന്ന ചടങ്ങ് യൂണിയൻ പ്രസിഡന്റ് എസ്. സലികുമാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ. അശോകൻ അദ്ധ്യക്ഷനായി. വനിതാ സംഘം യൂണിയൻ സെക്രട്ടറി സുനി തമ്പാൻ സ്വാഗതവും വൈസ് പ്രസിഡന്റ്‌ സിന്ധു രഞ്ജിത്ത് നന്ദിയും പറഞ്ഞു. യൂണിയൻ കൗൺസിലർ പി.എൻ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ്‌ ഡി. കാശിനാഥൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി. ധർമ്മരാജൻ, യൂണിയൻ കൗൺസിലർ തൃക്കുന്നപ്പുഴ പ്രസന്നൻ, പഞ്ചായത്ത്‌ കമ്മിറ്റി അംഗം ചിത്രാംഗദൻ എന്നിവർ സംസാരിച്ചു.