പുന്നപ്ര : മാർ ഗ്രീഗോരിയോസ് ഇടവക പള്ളി തിരുനാൾ ആഘോഷമായ റാസ കുർബാനയോടും പട്ടണപ്രദക്ഷിണ ത്തോടും കൂടി സമാപിച്ചു .ഇന്നലെ നടന്ന തിരുകർമ്മങ്ങളിൽ ഫാ.എബ്രഹാം കരിപ്പങ്ങാപുരം ,ഫാ.മാത്യു അറയ്ക്കളം ,ഫാ.മാത്യു മുല്ലശ്ശേരി ,ഫാ.സിറിയക് വലിയ കുന്നുംപുറം ,ഫാ.ബിജോയ് അറക്കൽ, ഫാ.ടിജോ പതാലിൽ, ഫാ.ജോസഫ് ചൂളപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി .വിശുദ്ധ കർമ്മങ്ങൾക്ക് ശേഷം പട്ടണ പ്രദിക്ഷണവും ആകാശവർണ വിസ്മയവ കാഴ്ചയും നടന്നു.ഇടവക വികാരി ഫാ. എബ്രഹാം കരിപ്പങ്ങാപുരം ,പള്ളി ട്രസ്റ്റിമാരായ പി.ടി.ജോസഫ് പുത്തൻവീട്ടിൽ ,ജോഷി ആൻറണി മുട്ടശ്ശേരിയിൽ, ബിജു മാത്യു തെക്കേപ്പറമ്പ്, പെരുന്നാൾ കമ്മറ്റി കൺവീനർ കെ.സി.ജേക്കബ് കൈതത്തറ എന്നിവർ പൊതുപരിപാടികൾക്ക് നേതൃത്വം നൽകി