photo

ചേർത്തല: ചേർത്തല തെക്ക് പെരുമ്പാറ കവലയ്ക്ക് സമീപം ശനിയാഴ്ച രാത്രി എട്ടരയോടെ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ യൂത്ത് കോൺഗ്രസ് നേതാവ് ചേർത്തല നഗരസഭ 29-ാം വാർഡ് പ്ലാപ്പള്ളി വീട്ടിൽ സുമംഗളന്റെ മകൻ എസ്.സൈജു (31) മരിച്ചു.

മ​റ്റവനയിലുള്ള ബന്ധുവിന്റെ വീട്ടിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ സൈജു സഞ്ചരിച്ചിരുന്ന ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഉടൻതന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് ജില്ല എക്സിക്യുട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മാതാവ്: ഗീത. സഹോദരങ്ങൾ: സൗമ്യ, അഞ്ജലി (സൗദി).