ചേർത്തല:കാൻസർ രോഗിയുടെ നിർദ്ധന കുടുംബത്തിന് ചേർത്തല ടൗൺ റോട്ടറി ക്ലബ്ബ് സ്‌നേഹവീട് നിർമ്മിച്ച് നൽകുന്നു. ചേർത്തല നഗരസഭ നാലാം വാർഡിൽ അജിത്, ബിജിത ദമ്പതികൾക്കായി ചേർത്തല ടൗൺ റോട്ടറി ക്ലബ് ഒരുക്കുന്ന സ്‌നേഹ വീടിന്റെ തറക്കല്ലിടീൽ റോട്ടറി ഗവർണർ കെ. ബാബുമോൻ ഇന്ന് രാവിലെ 10 ന് നിർവഹിക്കും. ചേർത്തല മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ മുഖ്യാതിഥിയാകും.റോട്ടറി പ്രസിഡന്റ് ഡോ.ജയരാജൻ അദ്ധ്യക്ഷത വഹിക്കും. വാർഡ് കൗൺസിലർ ബി.ഫൈസൽ,അസിസ്റ്റന്റ് ഗവർണർ ഡോ.ഷൈലമ്മ, പി.എ.ജി. അബ്ദുൾ ബഷീർ, സെക്രട്ടറി അഡ്വ.ഹർഷകുമാർ, ട്രഷറർ ജോൺ പോൾ തുടങ്ങിയവർ സംസാരിക്കും.