തുറവൂർ: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുത്തിയതോട് പഞ്ചായത്ത് അഞ്ചാം വാർഡ് പറയകാട് തഴുപ്പ് അമ്പലത്തറ വീട്ടിൽ മുഹമ്മദ് അലിയുടെ (സെബി) ഭാര്യ ഐഷ (64) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് അഞ്ചോടെ ആയിരുന്നു സംഭവം. വീടിന് സമീപത്തുള്ള കിണറ്റിൽ നിന്ന് വെള്ളം കോരുന്നതിനിടെയായിരുന്നു അപകടമെന്ന് സംശയിക്കുന്നു. കിണർ സ്ഥിതി ചെയ്യുന്ന വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. കുത്തിയതോട് പൊലീസും അരൂർ ഫയർഫോഴ്സും ചേർന്ന് കരയ്ക്കെടുത്ത് ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.