ambala

അമ്പലപ്പുഴ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ മത്സ്യത്തൊഴിലാളി ട്രെയിൻ തട്ടി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനേഴാം വാർഡ് വാടയ്ക്കൽ ചെറുവള്ളിക്കാട് വീട്ടിൽ ആന്റണി ജോസഫിന്റെ മകൻ ജോസഫ് ആന്റണി (35) ആണ് മരിച്ചത്. തീരദേശ പാതയിൽ ഞായറാഴ്ച രാത്രി 7 ഓടെയായിരുന്നു അപകടം. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അമ്മ: പൊന്നമ്മ. സഹോദരൻ: അലൻ ആന്റണി