ആലപ്പുഴ: സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് റോഡിൽ തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ ടി​പ്പർ ലോറികയറി മരിച്ചു. മണ്ണഞ്ചേരി അമ്പനാകുളങ്ങരയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി കാർത്തിക് (32) ആണ് മരിച്ചത്.
ഇന്നലെ രാത്രി 9.45 ഓടെ മണ്ണഞ്ചേരി-ആലപ്പുഴ റോഡിൽ ഗുരുപുരം ജംഗ്ഷന് സമീപമായിരുന്നു അപകടം. ലോറി നിറുത്തി​യി​ല്ല. സമീപത്തെ കടകളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് ലോറിക്കായി അന്വേഷണം തുടങ്ങി. ലോറി ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി കാർത്തി​ക്കി​നെ അതുവഴി വന്ന കാറിൽ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നോർത്ത് പൊലീസ് നടപടി സ്വീകരിച്ചു.