കായംകുളം: കാർത്തികപ്പള്ളി താലൂക്കിൽ സൂപ്പർ ഗ്രേഡ് ബാങ്കുകളിൽ മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് പത്തിയൂർ ഫാർമേഴ്സ് സഹകരണ ബാങ്ക് നേടി. സഹകരണ വാരാഘോഷത്തിന്റെ സമാപനദിവസം ഹരിപ്പാട്ട് നടന്ന ചടങ്ങിൽ സഹകരണ സംഘം ജോയിൻ രജിസ്ട്രാർ എസ്.ജോസിയിൽ നിന്നും മാനേജിംഗ് ഡയറക്ടർ എൽ.മഹാലക്ഷ്മി അവാർഡ് ഏറ്റുവാങ്ങി.