അമ്പലപ്പുഴ: ദേശീയ ക്ഷീരദിനാചരണത്തിന്റെ ഭാഗമായി മിൽമയുടെ വിവിധ യൂണിറ്റുകൾ സന്ദർശിക്കാൻ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും അവസരം ഒരുക്കും. 25, 26 ദിവസങ്ങളിൽ പുന്നപ്രയിലെ മിൽമ സെൻട്രൽ പ്രൊഡക്ട് ഡയറിയിൽ നടത്തുന്ന ഉപഭോക്തൃ ദിന ആഘോഷ പരിപാടികൾ നേരിൽ കാണുകയും പ്ലാന്റ് സന്ദർശിക്കുകയും ചെയ്യാം. ഈ ദിവസങ്ങളിൽ വിലക്കുറവിൽ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെ മിൽമ ഉത്പന്നങ്ങൾ കൗണ്ടറിൽ നിന്നും നേരിട്ട് ഉപഭോക്താക്കൾക്ക് ലഭിക്കും..സംസ്ഥാന തലത്തിൽ ഏറ്റവും കൂടുതൽ സ്കൂൾ വിദ്യാർത്ഥികൾ സന്ദർശനം നടത്തുന്ന മിൽമ യൂണിറ്റുകൂടിയാണ് പുന്നപ്രയിലെ പ്ലാന്റ്. ഇന്നും നാളെയും പൊതുവിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തി സ്കൂൾ കുട്ടികൾക്കായി ചിത്ര രചന, ക്വിസ് മത്സരങ്ങൾ നടത്തുമെന്നും, വിജയികൾക്കുള്ള സമ്മാനദാനം 26 ന് നടക്കുമെന്നും സെൻട്രൽ പ്രൊഡക്ടസ് ഡയറി മാനേജർ കെ.ജെ.സ്കറിയ, മാർക്കറ്റിംഗ് സെൽ മാനേജർ ബി.സുരേഷ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.