jk
ആലപ്പുഴ ഡിപ്പോയിൽ നിന്നുള്ള പമ്പ സർവീസ്

ആലപ്പുഴ: കെ.എസ്.ആർ.ടി.സിയുടെ പമ്പ സ്പെഷ്യൽ സർവീസുകൾ ശബരിമല തീർത്ഥാടകർക്ക് ഏറെ സഹായകമാകുന്നു. ദിവസേന റിസർവേഷൻ സൗകര്യത്തോടെയുള്ള സർവീസുകളാണ് വിവിധ ഡിപ്പോകളിൽ നിന്ന് നടത്തുന്നത്.

രാത്രി 9ന് ആലപ്പുഴ ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന എടത്വ , തിരുവല്ല വഴിയുള്ള ആലപ്പുഴ - പമ്പ സ്പെഷ്യൽ ബസിൽ 243 രൂപയാണ് ഒരാൾക്ക് ടിക്കറ്റ് നിരക്ക്. പുലർച്ചെ ദർശനം നടത്താവുന്ന തരത്തിലെത്തുന്ന സർവീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെങ്ങന്നൂർ ഡിപ്പോയിൽ ഏത് സമയത്തെത്തിയാലും അയ്യപ്പൻമാർക്ക് ബസ് സൗകര്യം ലഭിക്കും. തീർത്ഥാടകരുടെ തിരക്ക് കൂടാൻ സാദ്ധ്യതയുള്ള കേന്ദ്രമായതിനാൽ കൂടുതൽ ബസുകളും ജീവനക്കാരെയും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തിരക്ക് കൂടുന്ന മുറയ്ക്ക് സർവീസുകളുടെ എണ്ണവും കൂട്ടും. ഞായറാഴ്ച പല ഡിപ്പോകളിൽ നിന്നും ഫുൾ സീറ്റ് യാത്രക്കാരുമായാണ് പമ്പ സർവീസ് പുറപ്പെട്ടത്.

ഡിപ്പോയും സർവീസുകളും

ആലപ്പുഴ - രാത്രി 9ന് (റിസർവേഷൻ സൗകര്യം)

ഹരിപ്പാട് - രാത്രി 9ന് (റിസർവേഷൻ സൗകര്യം)

ഓച്ചിറ - രാത്രി 7ന് (അയ്യപ്പന്മാർ എത്തുന്ന മുറയ്ക്ക് ആവശ്യാനുസരണം ബസുകൾ വിട്ടുനൽകും)

മാവേലിക്കര (ചെട്ടികുളങ്ങര) - രാത്രി 9ന്

ചെങ്ങന്നൂർ - 24 മണിക്കൂറുകും ബസുകൾ ലഭ്യം

ചേർത്തല (തുറവൂർ) - രാവിലെ 7ന്

ആലപ്പുഴ - പമ്പ നിരക്ക് 243 രൂപ

ജില്ലയിൽ പമ്പ ഡ്യൂട്ടിയുള്ള കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അനുവദിച്ച ആകെ അലവൻസ് അഡ്വാൻസ് : 1,13,800 രൂപ

ബുക്കിംഗിന്

online.ksrtc.com

എന്റെ കെ.എസ്.ആർ.ടി.സി മൊബൈൽ ആപ്പ്

പമ്പ സർവീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സാധാരണക്കാർക്ക് സുഖവും സുരക്ഷിതവും ലാഭകരവുമായ സ‌ർവീസാണ് നൽകുന്നത്. പല ദിവസങ്ങളിലും മുഴുവൻ സീറ്റിലും യാത്രക്കാരുണ്ട്. തിരക്ക് കൂടിയാൽ ബസിന്റെ എണ്ണം കൂട്ടും

- അശോക് കുമാർ, എ.ടി.ഒ ആലപ്പുഴ