ചേർത്തല: കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിലെ ക്ഷേത്ര കുളത്തിന് കല്ലു കെട്ടുന്ന പദ്ധതിയു‌ടെ ശിലാസ്ഥാപനം ഇന്ന് രാവിലെ 9.30ന് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ അദ്ധ്യക്ഷത വഹിക്കും.ബി.ഡി.ഒ സി.വി.സുനിൽ പദ്ധതി വിശദീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ഷിജി സ്വാഗതവും ശക്തി വിനായക ക്ഷേത്രം ചെയർമാൻ സജേഷ് നന്ദ്യാട്ട് നന്ദിയും പറയും.പരമ്പരാഗത ജലശ്രോതസ് സംരക്ഷണ പദ്ധതിയിൽപ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപയാണ് അനുവദിച്ചത്.